kshethrasamrakshanasamith
ജില്ലയിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള പൂജാ ദ്രവ്യം പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രം പ്രസിഡന്റ് ടി. വേണുഗോപാലിന് ക്ഷേത്രം തന്ത്രി ദൊഡുമഠത്തിൽ ബാലചന്ദ്രൻ എമ്പ്രാന്തിരി കൈമാറുന്നു.

ചാവക്കാട്: കേരള ക്ഷേത്ര സംരക്ഷണ സമിതി ഗുരുവായൂർ താലൂക്ക് സമിതിയുടെ ആഭിമൂഖ്യത്തിൽ ജില്ലയിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള പൂജാ ദ്രവ്യം പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രം പ്രസിഡന്റ് ടി. വേണുഗോപാലിന് ക്ഷേത്രം തന്ത്രി ദൊഡുമഠത്തിൽ ബാലചന്ദ്രൻ എമ്പ്രാന്തിരി കൈമാറി. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ജഗന്നിവാസൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ താലൂക്ക് പ്രസിഡന്റ് അഡ്വ.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി നാരായണൻ, ജോയിന്റ് സെക്രട്ടറി വി.കെ. മണികണ്ഠൻ, ക്ഷേത്രം സെക്രട്ടറി ശശി ആനക്കോട്ടിൽ, ട്രഷറർ സുകുമാരൻ എരിഞ്ഞിയിൽ, ക്ഷേത്ര ഉപദേശക ഭാരവാഹികൾ എ. വേലായുധകുമാർ, എം.കെ. ബാലചന്ദ്രൻ, ഇ.വി. ശശി എന്നിവർ പങ്കെടുത്തു.