തൃശൂർ: ഡി.എം.കെയുടെ പ്രമുഖ നേതാവും ചേപാക് തിരുവള്ളിക്കോണി നിയോജക മണ്ഡലം എം.എൽ.എയുമായ ജെ. അൻപഴകന്റെ നിര്യാണത്തിൽ ഡി.എം.കെ കേരള ഘടകം ഓർഗനൈസർ ഡോ. അമൃതം റജി അനുശോചിച്ചു. ഡോ. അമൃതം റജിയുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റി ഭാരവാഹികളും നേതാക്കളായ കാട്ടാക്കട സുലൈമാൻ, കെ.ആർ. പ്രദീപൻ, ജിഷ ബേബി, ഷബീർ, സന്ദീപ്, വിവേകാനന്ദൻ, അക്ബർ അലി എന്നിവരും പങ്കെടുത്തു.