തൃശൂർ: സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രയാക്കി. 1301 തൊഴിലാളികൾ വിവിധ കെ.എസ്.ആർ.ടി.സി ബസുകളിലായാണ് തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. വിവിധ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ നിന്നും എത്തിയ തൊഴിലാളികൾ ബംഗാളിലേക്കാണ് യാത്ര തിരിച്ചത്. എല്ലാവരുടെയും സ്‌ക്രീനിംഗ് പൂർത്തിയാക്കി ഉച്ചയ്ക്ക് രണ്ട് മണിയോടെ ട്രെയിൻ പുറപ്പെട്ടു.