തൃശൂർ: കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല ആർട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട പൊതു വിജ്ഞാന പരീക്ഷ ജൂൺ 30ന് രാവിലെ 11 മുതൽ ഒരു മണി വരെ കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ കലാമണ്ഡലത്തിലേക്ക് പ്രവേശനം അനുവദിക്കൂ. കൊവിഡ് 19 സുരക്ഷയുടെ ഭാഗമായി മാസ്‌ക് നിർബന്ധമായും ധരിക്കണം. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. 2020 ജൂൺ ഒന്നിന് 14 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷ സമർപ്പിച്ചിട്ടും ഹാൾടിക്കറ്റ് ലഭിച്ചില്ലെങ്കിലും പരീക്ഷ എഴുതാം. കൊവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ തീയതിയിൽ മാറ്റം വന്നാൽ കലാമണ്ഡലം വെബ്‌സൈറ്റിൽ (www.kalamandalam.org) പ്രസിദ്ധീകരിക്കും.