ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ ദർശനം നടത്തിയത് 91 ഭക്തർ. 224 ഭക്തർക്കാണ് ഇന്നലെ ക്ഷേത്ര ദർശനത്തിന് ടോക്കൺ അനുവദിച്ചിരുന്നത്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരുന്നു ഭക്തർക്ക് ദർശനാനുമതി. ലോക്ക് ഡൗണിന് ശേഷം ചൊവ്വാഴ്ച മുതലാണ് ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനാനുമതി നൽകിയത്. ആദ്യ ദിവസത്തിൽ 288 പേർക്ക് അനുമതി നൽകിയെങ്കിലും 88 ഭക്തർ മാത്രമാണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. ഇന്ന് ദർശനത്തിനായി ഓൺലൈനായി ബുക്ക് ചെയ്ത 400 ഭക്തർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഇന്നലെ 20 വിവാഹങ്ങളും നടന്നു. ലോക്ക് ഡൗണിന് ശേഷം ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത് ഇന്നലെയായിരുന്നു.