തൃശൂർ : അതിരപ്പിള്ളി പദ്ധതിയുടെ പേരിൽ ആദിവാസികളെയും പട്ടികജാതിക്കാരെയും കുടിയിറക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്നു ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. 2008ലെ വനാവകാശ നിയമപ്രകാരം വാഴച്ചാൽ അടങ്ങുന്ന പ്രദേശത്തിന്റെ അവകാശം ആദിവാസി ഉരു കൂട്ടങ്ങൾക്കാണ്. ആദിവാസി സമൂഹം ഈ പദ്ധതിക്കെതിരാണ്. ഡാം നിർമ്മാണം തുടങ്ങുന്ന സമയത്ത് തന്നെ വാഴച്ചാൽ ആദിവാസി കോളനി തന്നെ ഇല്ലാതാകും. ഇവിടുത്തെ 67 കുടുംബങ്ങൾ വഴിയാധാരമാകും. പ്രാക്തന ഗോത്ര വിഭാഗത്തിൽ പെടുന്ന നൂറോളം വരുന്ന കാടർ വിഭാഗത്തിൽ പെട്ടവർ താമസിക്കുന്നത് ഇവിടെയാണ്. അതിരപ്പിള്ളി പദ്ധതി നടപ്പിലായാൽ ആദിവാസികളുടെ ജീവിതവും ജീവിത മാർഗ്ഗങ്ങളും ഇല്ലാതാകുമെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു