prathishedha-yogam
മാടവന അത്താണി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം വിപുലീകരിക്കണമെന്നാവശ്യപെട്ട് ബി.ജെ.പി, യുവമോർച്ച കമ്മിറ്റി നടത്തിയ പ്രതിഷേധ യോഗം ബി.ജെ.പി കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ട് പടി ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, തീരദേശ മേഖലയുടെ ആശ്രയമായ മാടവന അത്താണി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനം വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് എറിയാട് മേഖല ബി.ജെ.പി, യുവമോർച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടവന അത്താണി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ട് പടി യോഗം ഉദ്ഘാടനം ചെയ്തു. എറിയാട് മേഖലാ പ്രസിഡന്റ് റെനീഷ് മേശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സെൽ കോഡിനേറ്റർ പി.എസ് അനിൽകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് പ്രിൻസ് തലാശ്ശേരി, മുൻസിപ്പൽ കൗൺസിലർ സജീവൻ തയ്യിൽ എന്നിവർ പങ്കെടുത്തു.