തൃശൂർ: ജനങ്ങളുടെ വ്യാപകമായ എതിർപ്പിനെ തുടർന്ന് നടപ്പിലാക്കേണ്ടതില്ലെന്ന സര്‍ക്കാറിന്റെ മുന്‍ തീരുമാനത്തിനെതിരായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കായി വീണ്ടും നീക്കം നടത്തുന്നത് ജനവിരുദ്ധമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ഈ അശാസ്ത്രീയ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ബദല്‍ സാദ്ധ്യതകള്‍ ആലോചിക്കുകയുമാണ് വേണ്ടത്. ജൈവവൈവിദ്ധ്യ സമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകള്‍ അടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാക്കുന്ന പദ്ധതിയാണിത്. പദ്ധതിക്കായി കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും ബദല്‍ സാദ്ധ്യതകള്‍ ആലോചിക്കണമെന്നും പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.