14 പേർക്ക് സമ്പർക്കം വഴി
ശുചീകരണ തൊഴിലാളികൾക്കും ആരോഗ്യപ്രവർത്തകർക്കും രോഗബാധ
തൃശൂർ: ജില്ലയിൽ ശുചീകരണ തൊഴിലാളികൾക്കും ആരോഗ്യപ്രവർത്തകർക്കും അടക്കം 25 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ 145 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 202 ആയി. ഏഴ് പേർ രോഗമുക്തരായി. 14 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 8 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ 3 പേർക്കും രോഗബാധയുണ്ടായി. മേയ് 31 ന് മുംബയിൽ നിന്നും വന്ന ചാലക്കുടി സ്വദേശികളായ 6 വയസുകാരി, 7 മാസം പ്രായമായ പെൺകുഞ്ഞ്, 35 വയസുള്ള യുവതി, ജൂൺ 2 ന് കുവൈറ്റിൽ നിന്നും വന്ന കുന്നംകുളം സ്വദേശി (45), ആഫ്രിക്കയിൽ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (40), ജൂൺ 1 ന് ദുബായിൽ നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി (30), മുംബയിൽ നിന്നും വന്ന പൂമംഗലം സ്വദേശി (36), ജൂൺ 4 ന് മുംബയിൽ നിന്നും വന്ന പുറനാട്ടുകര സ്വദേശി (22), പശ്ചിമ ബംഗാളിൽ നിന്നും വന്ന പൂങ്കുന്നം സ്വദേശി (24) തുടങ്ങിയവരാണ് രോഗബാധിതരായത്.
നിരീക്ഷണത്തിൽ
ആകെ 13003 പേർ
വീടുകളിൽ 12,834
ആശുപത്രികളിൽ 169
ഇന്നലെ ആശുപത്രിയിലെത്തിയത് 19
വിട്ടത് 7
പുതുതായി പട്ടികയിൽ ചേർത്തത് 803
നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചത് 985
പരിശോധനയ്ക്ക് അയച്ചത്
ഇതുവരെ 4498 സാമ്പിൾ
ഇന്നലെ അയച്ചത് 238
ഫലം ലഭിക്കാനുള്ളത് 980
വിവിധ മേഖലയിലുള്ളവരുടേത് 1552
സമ്പർക്കം വഴി 14 പേരിലേക്ക്
രോഗം സ്ഥിരീകരിച്ചത്
മദ്ധ്യപ്രദേശിൽ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശിനി (22)
മഹാരാഷ്ട്രയിൽ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി (56)
കുരിയച്ചിറ വെയർഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി (25)
അഞ്ചേരി സ്വദേശി (32)
തൃശൂർ സ്വദേശി (26)
കുട്ടനെല്ലൂർ സ്വദേശി (30)
കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി (26)
അഞ്ചേരി സ്വദേശി (36)
ചെറുകുന്ന് സ്വദേശി (51)
കുട്ടനെല്ലൂർ സ്വദേശി (54)
ആംബുലൻസ് ഡ്രൈവറായ അളഗപ്പനഗർ സ്വദേശി (37)
ആരോഗ്യ പ്രവർത്തകനായ ചാവക്കാട് സ്വദേശി (51)
ആശാ പ്രവർത്തകയായ ചാവക്കാട് സ്വദേശിനി (51)
ആരോഗ്യ പ്രവർത്തകയായ പറപ്പൂർ സ്വദേശിനി (34)
ആരോഗ്യ പ്രവർത്തകനായ കുരിയച്ചിറ സ്വദേശി (30)
ക്വാറന്റൈനിൽ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33)