ഒല്ലൂർ: ഒല്ലൂർ കോർപറേഷൻ സോണൽ ഓഫീസിൽ 4 ശുചീകരണ തൊഴിലാളികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കോർപറേഷൻ സോണൽ ഓഫീസ് അടച്ചു. കോർപറേഷന്റെ വിവിധ മേഖലകളിലേക്ക് ശുചീകരണത്തിന് പോകുന്നവരാണിവർ. സോണൽ ഓഫീസിലെത്തി ഒപ്പിട്ടാണ് ജോലിക്ക് പോയിരുന്നത്. കുരിയച്ചിറ വെയർ ഹൗസിൽ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 500 ൽ അധികം വരുന്ന വെയർ ഹൗസ് തൊഴിലാളികളെ വെയർ ഹൗസിൽ അടച്ചിട്ടു. രോഗികളെ ആശുപത്രിയിലേക്ക് മാറ്റി.