ഗുരുവായൂർ: ക്ഷേത്രത്തിൽ വിവാഹത്തിന് പുറത്തു നിന്നുള്ള ഫോട്ടോഗ്രാഫർമാർക്ക് ഏർപ്പെടുത്തിയ താത്കാലിക വിലക്ക് പിൻവലിച്ചു. കെ. വി അബ്ദുൾ ഖാദർ എം.എൽ.എയുടെ നിർദേശപ്രകാരം ജില്ലാ കളക്ടർ എസ്. ഷാനവാസ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്മാർ ഉൾപ്പെടെ പത്തു പേർക്കാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. അവർക്കൊപ്പം ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറെയും ഒരു വീഡിയോഗ്രാഫറെയും ഇനി അനുവദിക്കും. സംസ്ഥാനത്തെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർ പ്രതിഷേധം അറിയിച്ചതിനെ തുടർന്നായിരുന്നു യോഗം. കെ. വി അബ്ദുൾഖാദർ എം.എൽ.എ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി മോഹൻദാസ് എന്നിവർ പങ്കെടുത്തു.
ഭരണസമിതി ഇന്ന് തീരുമാനമെടുക്കും
ഗുരുവായൂർ: ക്ഷേത്രത്തിൽ വിവാഹത്തിന് പുറമേ നിന്നുള്ള ഫോട്ടോഗ്രാഫർമാർക്ക് ദേവസ്വം ഏർപ്പെടുത്തിയ താത്കാലിക വിലക്ക് പിൻവലിക്കാൻ ജില്ലാ കലക്ടർ അനുമതി നൽകിയതോടെ ഇന്ന് ചേരുന്ന ദേവസ്വം ഭരണസമിതിയോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കും.