മണ്ണുത്തി: തോട്ടപ്പടി സാമൂഹികാരോഗ്യ കേന്ദ്രം താത്കാലികമായ് അടച്ചു. സാമൂഹികാരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യുണിറ്റിലെ ഫിസിയോ തെറ്റോപ്പിസ്റ്റായ യുവാവിന് (30) ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. മാടക്കത്തറ താണിക്കുടം സ്വദേശിയായ ഇയാൾ എട്ടാം തീയതി മുതൽ ഹോം ക്വാറന്റൈനിലായിരുന്നു. മറ്റ് ആരോഗ്യ പ്രവർത്തകർക്കൊപ്പം തൃശൂർ മാർക്കറ്റിൽ കൊവിഡ് സ്‌ക്രീനിംഗിന്റെ ഭാഗമായി പോയിരുന്നു. ഇതിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ പോവുകയായിരുന്നു. സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു.