തൃശൂർ : കൊവിഡ് രോഗികൾ അനിയന്ത്രിതമായി പെരുകുന്ന പശ്ചാത്തലത്തിൽ രോഗവ്യാപനം തടയാൻ സർക്കാർ അടിയന്തരമായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 25 പേരിൽ 14 പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിൽ കൂടിയാണെന്നത് സാമൂഹിക വ്യാപനത്തിന്റെ സൂചനയാണ്. ലോക് ഡൗൺ ഇളവുകൾ നൽകിയത് രോഗവ്യാപനത്തിന്റെ ആക്കം വർദ്ധിപ്പിച്ചു. രോഗം പെരുകിയാൽ നേരിടാനുള്ള പദ്ധതിയോ ശേഷിയോ സർക്കാരിനില്ലെന്ന് ഇന്നലത്തെ വെയർഹൗസ് സംഭവത്തോടെ വ്യക്തമായെന്നും അനീഷ് കുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.