യൂത്ത് കോൺഗ്രസിന്റെ ചക്രമുരുട്ടൽ പ്രതിഷേധം ഡി.സി.സി സെക്രട്ടറി കെ.എഫ്. ഡൊമിനിക്ക് ഉദ്ഘാടനം ചെയ്യുന്നു.
കയ്പമംഗലം: പെട്രോൾ വില വർദ്ധനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്രമുരുട്ടൽ പ്രതിഷേധം നടത്തി. ഡി.സി.സി സെക്രട്ടറി കെ.എഫ്. ഡൊമിനിക്ക് ഉദ്ഘാടനം ചെയ്തു. പി.എ. മനാഫ് അദ്ധ്യക്ഷനായി. സി.എസ് രവീന്ദ്രൻ, സി.സി. ബാബുരാജ്, പി.എസ്. ഷാഹിർ, നസീർ പുഴങ്കരയില്ലത്ത് എന്നിവർ സംസാരിച്ചു. അഡ്വ. ഗിൾഷ പ്രശാന്ത്, ജിനൂബ്, ആസിഫ് മുഹമ്മദ്, ബിജോയ്, ഷാഫി കയ്പമംഗലം എന്നിവർ നേതൃത്വം നൽകി.