എടമുട്ടം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നും കെ.എസ്.ഇ.ബിയുടെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. എടമുട്ടത്ത് നടന്ന സമരം നാട്ടിക ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ആന്റോ തൊറയൻ ഉദ്ഘാടനം ചെയ്തു. പ്രവീൺ രവീന്ദ്രൻ അദ്ധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈൻ നാട്ടിക മുഖ്യപ്രഭാഷണം നടത്തി. രാനിഷ് കെ. രാമൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ അനന്തകൃഷ്ണൻ, അശ്വിൻ കൃഷ്ണ, ജെൻസൻ വലപ്പാട്, ഉല്ലാസ് വലപ്പാട് എന്നിവർ പ്രസംഗിച്ചു.