കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ ആറാം വാർഡിൽ 6.2 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കിയ ഇറിഗേഷൻ റോഡ് ടാറിംഗ് എന്ന പ്രവൃത്തിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ആർ മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീജ ദിനേശൻ, അസി. സെക്രട്ടറി സുനിത തുടങ്ങിയവർ സന്നിഹിതരായി.