ചാലക്കുടി; താലൂക്ക് ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണം 22 ആയി ഉയർന്നു. കുണ്ടായി സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയെയാണ് വൈറസ് ബാധയെ തുടർന്ന് വെള്ളിയാഴ്ച ആശുപത്രിയിൽ എത്തിച്ചത്.
ജില്ലയിലെ മറ്റൊരു ആശുപത്രിയിലാണ് ഇവർ സേവനം അനുഷ്ഠിച്ചിരുന്നത്. നേരത്തെ ചാലക്കുടിയിലും പ്രവർത്തിച്ചിട്ടുണ്ട്. 55 രോഗികളെ കിടത്താനുള്ള സൗകര്യം ചാലക്കുടി ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

കൊരട്ടി ഗവ. ത്വക്ക് രോഗാശുപത്രിയിൽ നൂറു കിടക്കകളുമുണ്ട്. ചാലക്കുടിയിൽ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കേണ്ട അവസ്ഥ ഉണ്ടായാൽ ബാക്കി വരുന്നവരെ കൊരട്ടിയിലേക്ക് മാറ്റും.