തൃശൂർ : സാമൂഹിക വ്യാപന ആശങ്ക വേണ്ടെന്ന് ജില്ലാതല അവലോകന യോഗത്തിന്റെ വിലയിരുത്തൽ. നിലവിൽ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും എന്നാൽ സമ്പർക്കത്തിലൂടെ ആരോഗ്യ പ്രവർത്തകർക്കടക്കം രോഗം വർദ്ധിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും യോഗം വിലയിരുത്തി. ജില്ലയിൽ രോഗവ്യാപനം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. മരണമടഞ്ഞ കുമാരന്റെ രോഗസ്രോതസ് മാത്രമാണ് സംശയത്തിലുള്ളത്. ആന്റി ബോഡി ടെസ്റ്റുമായി മുന്നോട്ടു പോകും. കൊവിഡ് ചികിത്സയ്ക്കുളള സൗകര്യം ജില്ലയിൽ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി എ.സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം വിലയിരുത്തി.

ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഡി.എം.ഒ കെ.ജെ റീന, ജില്ലാ പൊലീസ് മേധാവി കെ. വിശ്വനാഥ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ എന്നിവർ പങ്കെടുത്തു.

രോഗം സ്ഥിരീകരിച്ചവർ


ചാലക്കുടി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (53), ചാവക്കാട് സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (31), അരിമ്പൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക (36), മാടായിക്കോണം സ്വദേശിയായ ആരോഗ്യ പ്രവർത്തക (47), ഗുരുവായൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തക (48), കരുവന്നൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (48), ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽപെട്ട എസ്.എൻ പുരം സ്വദേശികളായ സ്ത്രീ (24), പുരുഷൻ (67), ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി (27), ഖത്തറിൽ നിന്നും വന്ന കണ്ടാണശ്ശേരി സ്വദേശി (38), ദുബായിൽ നിന്നും വന്ന പുരുഷൻ (42), ഡൽഹിയിൽ നിന്നും വന്ന ഒരു കുടുംബത്തിൽപെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ യുവതി (24), യുവാവ് (28), ചാവക്കാട് സ്വദേശിനി (65) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് ജില്ലയിൽ

പുതുതായി 14 പേർക്ക്

രോഗം സ്ഥിരീകരിച്ചവർ ആകെ 218
ചികിത്സയിൽ കഴിയുന്നവർ 157
സമ്പർക്കം വഴി 7 പേർക്ക്

നിരീക്ഷണത്തിൽ

ആകെ 12,646
വീടുകളിൽ നിരീക്ഷണത്തിൽ 12,456 പേർ
ആശുപത്രികളിൽ 190 പേർ

രോഗ മുക്തർ -4

ഇന്നലെ

ആശുപത്രികളിൽ പ്രവേശിപ്പിച്ചത് 34 പേരെ

ആശുപത്രികളിലെ രോഗികൾ ഇങ്ങനെ


മെഡിക്കൽ കോളേജിൽ 200
ഇ.എസ്.ഐ ആശുപത്രിയിൽ 80,
ചെസ്റ്റ് ആശുപത്രി 180,
ചാലക്കുടി താലൂക്ക് ആശുപത്രി 54,
കൊരട്ടി ലെപ്രസി ആശുപത്രി 100,
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 70