തൃശൂർ : ജില്ലയിൽ അപകടകരമായ സ്ഥിതിയില്ലെന്ന് മന്ത്രി പറയുമ്പോഴും രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു.. ഇനിയും രോഗികളുടെ എണ്ണം വർദ്ധിക്കുവാനാണ് സാദ്ധ്യത. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ജില്ലയിൽ കർശനമായ നിയന്ത്രണം കൊണ്ടുവരികയും, കൂടുതൽ റാപ്പിഡ് ടെസ്റ്റുകൾക്ക് സൗകര്യമൊരുക്കുകയും ചെയ്യണം. ക്വാറന്റൈനിലുള്ളവർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കൗൺസിലിഗും മറ്റ് നടപടികളും സ്വീകരിക്കണമെന്നും നാഗേഷ് ആവശ്യപ്പെട്ടു.