ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ല

ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ അഞ്ച് ജീവനക്കാർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ മുഴുവൻ ജീവനക്കാരുടെയും സ്രവം പരിശോധനക്കയച്ചു. രണ്ടു ദിവസമായി 161 പേരുടെ സ്രവമാണ് പരിശോധനക്കയച്ചത്. കഴിഞ്ഞദിവസം പരിശോധന ഫലം വന്നപ്പോഴാണ് സ്റ്റാഫ് നേഴ്‌സ് ഉൾപ്പടെ അഞ്ച് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താലൂക്ക് ആശുപത്രിയിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിറുത്തിയിരിക്കുകയാണ്. ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ഇവിടെയുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള രോഗികളെ ഡിസ്ചാർജ് ചെയ്തു. ടി.ബി രോഗബാധിതരായ രോഗികളാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ആശുപത്രി ജീവനക്കാരുടെ സ്രവ പരിശോധന ഫലം ഇന്നെത്തിയാൽ ആശുപത്രിയിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് ഡോ.പി.കെ. ശ്രീജ അറിയിച്ചു.