മാള: മാള പഞ്ചായത്തിൽ സി.പി.എം - സി.പി.ഐ പോര് രൂക്ഷമാകുന്നതായി ബി.ജെ.പി ആരോപണം. ജിയോ നെറ്റ് വർക്ക് കേബിൾ സ്ഥാപിക്കുന്നതിനായി റോഡിൽ കുഴിയെടുക്കുന്നതിന് അനുമതി നൽകൽ, കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങളിലാണ് തർക്കമുള്ളതെന്ന് ബി.ജെ.പി മാള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പഞ്ചായത്ത് ഭരണത്തെ ബാധിക്കുന്ന തരത്തിലേക്ക് ഇരു പാർട്ടി അംഗങ്ങളും തമ്മിലുള്ള തർക്കം മാറിയെന്ന് ബി.ജെ.പി മാള പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. പ്രസിഡൻ്റ് കെ.എസ് അനൂപ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു.