മാള: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാളയിൽ ചക്ര സ്തംഭന സമരം നടത്തി. ജീപ്പിൽ കയർ കെട്ടിവലിച്ചാണ് സമരം നടത്തിയത്. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.എസ്. അരുൺ രാജ് ഉദ്ഘാടനം ചെയ്തു. ഷിന്റോ എടാട്ടൂക്കാരൻ അദ്ധ്യക്ഷനായി. വിനയൻ കാവനാട്, സോയി കോലഞ്ചേരി, ജോഷി പെരേപ്പാടൻ എന്നിവർ സംസാരിച്ചു.