തൃശൂർ: ജില്ലാ കളക്ടറേറ്റ് ഉൾപ്പെടെയുള്ള സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ സന്ദർശകർക്ക് കർശന നിയന്ത്രണം. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശനം. തെർമൽ സ്‌ക്രീനിംഗ് സംവിധാനം താഴത്തെ നിലയിൽ ഏർപ്പെടുത്തും. ഉദ്യോഗസ്ഥർക്കു തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു അകത്തേക്ക് കടക്കാം.