തൃശൂർ: 80-ാം പിറന്നാൾ ദിനത്തിൽ മാർ ആപ്രേം മെത്രോപ്പോലീത്തയെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ അരമനയിലെത്തി പൊന്നാടയണിയിച്ച് ആശംസകൾ അറിയിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, ജനറൽ സെക്രട്ടറി വിപിൻ ഐനിക്കുന്നത്ത്, ജില്ലാ കമ്മിറ്റി അംഗം അബിൻസ് ജയിംസ്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സുരേഷ് കുന്നമ്പത്ത്, ഈസ്റ്റ് മേഖലാ പ്രസിഡന്റ് അരുൺ വാകയിൽ എന്നിവരും ആശംസകൾ അറിയിച്ചു.