തൃശൂർ: ജില്ലയിൽ ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ അഞ്ചിന് ഖത്തറിൽ നിന്ന് വന്ന പൂക്കോട് സ്വദേശിയായ 37കാരൻ, ജൂൺ ഒന്നിന് ബഹ്‌റിനിൽ നിന്നു വന്ന 42കാരി, ജൂൺ നാലിന് രാജസ്ഥാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശിയായ 48കാരൻ, ജൂൺ ഒന്നിന് റിയാദിൽ നിന്ന് വന്ന ചേലക്കര സ്വദേശിയായ 26കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 152 പേരാണ് ആശുപത്രികളിലുള്ളത്. തൃശൂർ സ്വദേശികളായ 10 പേരാണ് മറ്റു ജില്ലകളിലെ ആശുപത്രികളിലുള്ളത്. 12635 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇന്നലെ ജില്ലയിൽ
ആശുപത്രിയിൽ പ്രവേശിപ്പിച്ചത് - 14 പേർ
രോഗമുക്തരായി ആശുപത്രി വിട്ടത്- 9 പേർ
സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്- 5284
പരിശോധനാഫലം വന്ന സാമ്പിളുകൾ- 4459
ഫലം കിട്ടാനുള്ള സാമ്പിളുകൾ- 825
കൗൺസലിംഗ് നൽകിയത്- 186
സ്ക്രീനിംഗ് നടത്തിയത് - 560