തൃശൂർ : ബസ് ചാർജ് എട്ട് രൂപയാക്കി പുന:സ്ഥാപിച്ചതോടെ സ്വകാര്യ ബസുകൾ സർവീസ് നിറുത്തുന്നത് യാത്രാക്ലേശം രൂക്ഷമാക്കുന്നു. ബദൽ സംവിധാനമൊരുക്കാൻ കെ.എസ്.ആർ.ടി.സിക്കും സാധിക്കുന്നില്ല. ജില്ലയിലെ പ്രധാന റോഡുകളിലൂടെ സ്വകാര്യ ബസില്ലെങ്കിലും ഇടയ്ക്കിടെ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കാമെങ്കിലും ഗ്രാമങ്ങളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ജില്ലയിലെ ഭൂരിഭാഗം റൂട്ടുകളിലും സ്വകാര്യ ബസുകളെ മാത്രമാണ് യാത്രക്കാർ ആശ്രയിക്കുന്നത്. നിരക്ക് വർദ്ധന തുടരാമെന്ന ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് വിധി വന്നപ്പോൾ ഒട്ടുമിക്ക ബസുകളും നിരത്തിലിറങ്ങിയിരുന്നു. 25 ശതമാനത്തോളം ബസുകൾ മാത്രമാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. ഡീസൽ തുക പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് ബസുടമകളുടെ പരാതി. കെ.എസ്.ആർ.ടി.സിയാകട്ടെ അന്തർജില്ലാ സർവ്വീസടക്കം നൂറിലേറെ സർവ്വീസ് മാത്രമാണ് നടത്തുന്നത്.
ഡിപ്പോകളിൽ നിന്നുള്ള സർവ്വീസുകൾ
തൃശൂർ 43
പുതുക്കാട് 21
മാള 17
ഇരിങ്ങാലക്കുട 11
കൊടുങ്ങല്ലൂർ 26
ചാലക്കുടി 26
ഗുരുവായൂർ 24