ചാലക്കുടി: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ച് ഉത്തരവ് പുറപ്പെടുവിക്കുക, പദ്ധതിക്ക് നൽകിയ എൻ.ഒ.സി പിൻവലിക്കുക, പദ്ധതിയുടെ പേരിൽ ഇനി ഒരു രൂപ പോലും അനുവദിക്കാതിരിക്കുക, വാഴച്ചാൽ കാടുകളുടെയും ചാലക്കുടിപ്പുഴയുടെയും സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് ചാലക്കുടി മണ്ഡലം കമ്മിറ്റി ചാലക്കുടി കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ജില്ലാ പ്രസിഡന്റ് സി.ഡി. ശ്രീലാൽ അദ്ധ്യക്ഷനായി. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി മുഖ്യപ്രഭാഷണം നടത്തി. ദിനിൽ മാധവൻ, ബോസ് കാമ്പളത്ത്, രാജേഷ് കങ്ങാടൻ, എ.കെ. ഗംഗാധരൻ, സി.ജി. അനിൽകുമാർ, സന്തോഷ് പള്ളിയിൽ, എം.എസ്. ബിജു, പി.എം. മോഹൻദാസ്, എ.ഡി. ഷൈജു, ജയ്‌സൻ കുന്നപ്പിള്ളി, രവീന്ദ്രൻ കൈപ്പിള്ളി, സി.എസ്. സത്യൻ, സുരേന്ദ്രൻ വെളിയത്ത് എന്നിവർ നേതൃത്വം നൽകി.