മാള: പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾക്കായി യൂട്യൂബ്
ചാനലിന്റെ പ്രവർത്തനം ഇന്നാരംഭിക്കും. പ്രതിസന്ധികളുടെ കാലം അഭയാർത്ഥികളുടെ ഇന്ത്യ എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണമാണ് ഉദ്ഘാടന വീഡിയോ. pukasachannel എന്നാണ് പേര്.