തൃശൂർ: കൊവിഡ് 19 വ്യാപനത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. ഭീതിജനകമായ അവസ്ഥാ വിശേഷം ഇപ്പോഴില്ല. എന്നാൽ ജാഗ്രത തുടരുക തന്നെ ചെയ്യും. കണ്ടെയ്ൻമെന്റ് സോണുകളുടെ ജാഗ്രതയും കരുതലും വിജയകരമായാണ് മുന്നോട്ടു പോവുന്നത്. സാമ്പിൾ പരിശോധന വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് മന്ത്രിതലത്തിലും എം.എൽ.എ തലത്തിലും നടത്തിയ സൂക്ഷ്മ അവലോകനത്തിൽ ബോദ്ധ്യമായതെന്നും ജില്ലാ കളക്ടർ പറഞ്ഞു.