തൃശൂർ: വാഹനങ്ങൾ ഇടിച്ചു തകർന്നു അപകടാവസ്ഥയിലായ കുതിരാൻ ഇരുമ്പുപാലത്തിന്റെ കൈവരികൾ ഉടൻ പുനർനിർമ്മിക്കും. ഇരുമ്പുപാലവും കുതിരാൻ തുരങ്കവും ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ , ജില്ലാ കളക്ടർ എസ് . ഷാനവാസ് എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.പാലത്തിന്റെ കൈവരികളുടെ അറ്റകുറ്റപ്പണി പെട്ടന്ന് തീർക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരോട് കളക്ടർ നിർദേശിച്ചു. അറ്റകുറ്റപണികൾ മൂന്നു ദിവസം കൊണ്ട് തീർക്കുകയാണ് ലക്ഷ്യമെന്ന് ചീഫ് വിപ്പ് അഡ്വ. കെ. രാജൻ പറഞ്ഞു.