തൃശൂർ: ജില്ലയിൽ ഇന്നലെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് ഏഴ് പേർക്ക്. ജൂൺ പത്തിന് ചെന്നൈയിൽ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31 കാരൻ, മേയ് 26 ന് സൗദി അറേബ്യയിൽ നിന്നുമെത്തിയ അഞ്ഞൂർ സ്വദേശിയായ 24 കാരൻ, ജൂൺ എട്ടിന് ചെന്നൈയിൽ നിന്നെത്തിയ എസ്.എൻ പുരം സ്വദേശിയായ അറുപതുകാരി, ചാവക്കാട് സ്വദേശികളായ 38 , 42 , 53 ,31 പ്രായമുള്ള സ്ത്രീകളായ നാല് ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 888 പേരെയാണ് പുതുതായി ചേർത്തിട്ടുള്ളത്. 929 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെ തുടർന്ന് പട്ടികയിൽ നിന്നും വിടുതൽ ചെയ്തത്.

325 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതുവരെ ആകെ 5,609 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4547 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നു. ഇനി 1062 സാമ്പിളുകളുടെ പരിശോധനാ ഫലം കിട്ടാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത്. 2046 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്കയച്ചു. 680 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്കു വന്നിട്ടുള്ളത്. ഇതുവരെ ആകെ 37,057 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്.


കൊവിഡ് ജില്ലയിൽ


ചികിത്സയിൽ


ആശുപത്രികളിൽ 143 പേർ

മറ്റ് ജില്ലകളിലെ ആശുപത്രികളിൽ 9 പേർ


നിരീക്ഷണത്തിൽ


ആകെ 12,594 പേർ

വീടുകളിൽ 12,401 പേർ

ആശുപത്രികളിൽ 193 പേർ

പുതുതായെത്തിയത് 16 പേർ

രോഗമുക്തരായത് 18 പേർ