led-tv
മുന്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി ടിവി കൈമാറുന്നു

കൊടകര: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർദ്ധന കുടുംബത്തിന് ടി.വിയും ഒരു വർഷത്തെ ചാനൽ കണക്‌ഷൻ ചാർജും നൽകി. 19-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി ടി.വിയും ഒരു വർഷത്തേക്കുള്ള കേബിൾ കണക്‌ഷന്റെ സംഖ്യ യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയും നൽകി.

കൊടകര പഞ്ചായത്തിലെ 19-ാം വാർഡിലെ കൊടകര കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് താമസിക്കുന്ന വാക്കേപറമ്പിൽ റെജിനയുടെ മക്കൾക്കാണ് ടി.വി നൽകിയത്. ഡിഗ്രി വിദ്യാർത്ഥിയായ റഫീയ, 12-ാം ക്ലാസ് വിദ്യാർത്ഥിയായ റമീസ്, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ റാഫി എന്നിവർക്ക് വേണ്ടിയാണ് ടി.വി. നൽകിയത്.

ബന്ധപ്പെട്ട രേഖകൾ വാർഡ് മെമ്പർ ജയ ഉണ്ണിക്കൃഷ്ണൻ കൈമാറി. സജീവൻ കൈപ്പിള്ളി, ബാബു പുതുവത്, ദിനേശൻ പുതുവത്, ആന്റു വെട്ടത്തുപറമ്പിൽ, അരുൺ കുമാർ, ജോർജ്ജ് കൊടിയൻ, ജോസ് കല്ലാമ്പി, ക്ലിറ്റോ തോമസ്, ദീപക് അശേകൻ, ബാജു, അഗസ്റ്റിൻ പുതുക്കാട്, ബാബു കൊട്ടെക്കാട്ടുകാരൻ, റമീസ് എന്നിവർ സംസാരിച്ചു.