തൃശൂർ: രണ്ട് ട്രെയിനുകളിലായി ജില്ലയിൽ ഇന്നലെ എത്തിയത് 53 പേർ. മുംബയ് - തിരുവനന്തപുരം ലോക് മാന്യ തിലകിൽ 34 പേരും മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റിൽ 19 പേരുമാണെത്തിയത്. മുംബയ് ട്രെയിനിൽ തൃശൂർ ജില്ലയിലെ 28 പേരാണുണ്ടായത്. പാലക്കാട്ടേക്കുള്ള 6 പേരും എത്തി. ഇതര ജില്ലയിലേക്കുള്ള ഒരാളും എത്തി. ജില്ലയിൽ എത്തിയ 28 പേരെ ഹോം ക്വാറന്റൈനിലും, ആര് പേരെ കൊവിഡ് കെയർ സെന്ററിലും ആക്കി .

മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റിൽ ജില്ലയിലെ 16 പേർ എത്തി. ഇവർക്കൊപ്പം പാലക്കാട് ജില്ലയിലെ 3 പേരും എത്തി . ഇതിൽ 16 പേരെ ഹോം ക്വാറന്റൈനിലും, 3 പേരെ കൊവിഡ് കെയർ സെന്ററിലും ആക്കി. മറ്റ് ജില്ലക്കാരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കെ.എസ്ആർ.ടി.സി ബസിൽ വിട്ടു.