വെള്ളാങ്കല്ലൂർ : വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ടെലിവിഷൻ ഇല്ലാതെ പഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സി.പി.ഐ വെള്ളാങ്കല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ വിതരണം കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ സുനിൽ കുമാർ നിർവഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി , വെള്ളാങ്കല്ലൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം മിനി പ്രദീപ്,
ശൈലജ മനോജ്, ജയൻ കയ്യാലക്കൽ എന്നിവർ പങ്കെടുത്തു.