കൊടുങ്ങല്ലൂർ: അഴീക്കോട് കരിക്കുളം പടിയത്ത് മെമ്മോറിയൽ ആശുപത്രി നിരീക്ഷണ കേന്ദ്രമാക്കാൻ ആലോചന. ജില്ലാ കളക്ടർ എസ്. ഷാനവാസ് പൂട്ടിക്കിടക്കുന്ന ആശുപത്രി സന്ദർശിച്ചു. ഇത് നിരീക്ഷണ കേന്ദ്രമാക്കി ഉപയോഗ പ്രദമാക്കാനാകുമോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്താനാണ് ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചത്. പൂട്ടിക്കിടക്കുന്ന ആശുപത്രിയിൽ നിന്ന് ഒഴിവാക്കേണ്ട സാധനങ്ങൾ ഒഴിവാക്കി ആശുപത്രി നിരീക്ഷണ കേന്ദ്രമാക്കാൻ കഴിയുമോയെന്ന് രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും ഡി.എം.ഒയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും കളക്ടർ പറഞ്ഞു.