വലപ്പാട് : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വലപ്പാട് സർവീസ് സഹകണബാങ്കിന്റെ നേതൃത്വത്തിൽ ഒരേക്കറിലധികം വരുന്ന സ്ഥലത്ത് കൃഷി ആരംഭിച്ചു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് രാജിഷ ശിവജി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ സാജിത, കെ.ബി ഹനീഷ് കുമാർ, ബാങ്ക് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി വി. ആർ ബാബു സ്വാഗതവും ബാങ്ക് ഡയറക്ടർ സി.എം നാസറുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.