കൊടുങ്ങല്ലൂർ: കയ്പമംഗലം വിജയഭാരതി സ്കൂൾ മാനേജരും സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ സോമൻ താമരക്കുളം സി.പി.ഐയിൽ ചേർന്നു. കോൺഗ്രസ് സഹയാത്രികനും മുതിർന്ന നേതാവുമായിരുന്നു. ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറി സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.കെ സുധീഷും ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എയും രക്തഹാരമണിയിച്ച് സി.പി.ഐയിലേക്ക് സ്വാഗതം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി എം.എ അനിൽകുമാർ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ പി.വി മോഹനൻ, അഡ്വ. എ.ഡി സുദർശനൻ. ശ്യാൽ പുതുക്കാട്, സി.കെ ശ്രീരാജ്, സി.എൻ സതീഷ്‌ കുമാർ, പി.ആർ ഗോപിനാഥ്, പഞ്ചായത്ത്‌ പ്രസിഡന്റ് സൗദാ നാസർ തുടങ്ങിയവർ പങ്കെടുത്തു.