തൃശൂർ: രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന വെർച്ച്വൽ റാലിയിൽ ജില്ലയിൽ നിന്ന് 5 ലക്ഷം പേർ പങ്കാളികളാകുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള റാലി 16 ന് വൈകിട്ട് അഞ്ചിനാണ്. വിവിധ ജനവിഭാഗങ്ങളെ പങ്കാളികളാക്കുന്ന റാലിയിൽ ജില്ലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുമെന്ന് അനീഷ് കുമാർ അറിയിച്ചു