തൃശൂർ : ജില്ലാ ആയുർവേദ കൊവിഡ് റെസ്പോൺസ് സെല്ലിന്റെ കീഴിൽ ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ജില്ലയിൽ ആരംഭിക്കുന്ന ”അതിജീവനം -ക്വാറന്റൈൻ ഫോർ എ ചേഞ്ച്" എന്ന പരിപാടിയിലൂടെ ക്വാറന്റൈനിൽ കഴിയുന്നവർക്ക് വ്യക്തിത്വ വികസനത്തിന് അവസരമൊരുക്കുന്നു. പത്ത് ദിവസത്തെ ഓൺലൈൻ പരിശീലനമാണിത്. സ്വഭാവത്തിൽ മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചിട്ട് അതെങ്ങനെ ചെയ്യണം എന്നറിയാതെ പോകുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. രജിസ്റ്റർ ചെയ്യുന്നവരെ ഓൺലൈനിലൂടെ പരിശോധിച്ച് വ്യക്‌തിത്വ വികസനത്തിനായുള്ള ഡോക്ടറുടെ പ്രത്യേക നിർദ്ദേശം ഓരോരുത്തർക്കും ലഭ്യമാക്കുo. താത്പര്യമുള്ളവർ പേരും വയസും സ്ഥലവും എസ്.എം.എസ് മെസേജ് അയക്കുക. വ്യക്തിഗത വിവരങ്ങൾ പങ്കു വയ്ക്കപ്പെടില്ല. ഫോൺ: 9744570055. രജിസ്ട്രേഷൻ 18 വരെ സ്വീകരിക്കുo .