പാവറട്ടി : ഇന്ധന വിലവർദ്ധനവിനെതിരെ പുവ്വത്തൂർ പെട്രോൾ പമ്പിനു മുൻപിൽ ഐ.എൻ.ടി.യു.സി മണലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിൽപ്പുസമരം നടത്തി. ഡി.സി.സി.സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിന്റോ തേറാട്ടിൽ അദ്ധ്യക്ഷനായി. സലാം വെൺമ്പേനാട്, സി.ജെ. സ്റ്റാൻലി, ശിവരാമൻ ആലിക്കൽ, ജിനീഷ് കെ. ജോസ്, സീജൻ പുവ്വത്തൂർ എന്നിവർ പ്രസംഗിച്ചു.