തൃശൂർ: ആരോഗ്യ വിഭാഗം വിദഗ്ദ്ധ സംഘം ചാവക്കാട് താലൂക്ക് ആശുപത്രി സന്ദർശിക്കും. ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 പൊസിറ്റീവ് സ്ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യ മേഖലയിലെ വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിക്കുന്നതെന്ന് ഡി.എം.ഒ പറഞ്ഞു. വിദഗ്ദ്ധ സംഘത്തിന്റെ നിർദ്ദേശങ്ങളനുസരിച്ച് തുടർന്നുള്ള പ്രവർത്തനം ക്രമീകരിക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നഗരസഭ ചെയർമാൻ എൻ. കെ അക്ബർ പറഞ്ഞു.