തൃശൂർ: . കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പുതിയ സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ ജില്ലയിലെ ആദിവാസി ഊരുകളുൾപ്പെടെ അങ്കണവാടികൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിലായി മുഴുവൻ കുട്ടികൾക്കും കാണാൻ അവസരമൊരുക്കിയിരുന്നു. നേരത്തെ നിശ്ചയിച്ച സമയക്രമത്തിൽ തന്നെയാണ് പുതിയ വിഷയങ്ങളുള്ള ക്ലാസുകൾ സംപ്രേഷണം ചെയ്തത്. ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾക്ക് ശനി, ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാൻ കഴിയാത്ത കുട്ടികൾക്ക് പിന്നീട് വെബ്ബിൽ നിന്നും, ഓഫ്ലൈനായി ഡൗൺലോഡ് ചെയ്തും ക്ലാസുകൾ കാണാം.
ഓൺലൈൻ സൗകര്യം ഇല്ലാത്തത്
ഒന്നാം ഘട്ടത്തിൽ
10,019 കുട്ടികൾക്ക്
ജൂൺ 5 ന്
5769 വിദ്യാർത്ഥികൾക്ക്
ജൂൺ 11ന്
2829
ട്രയൽ സമയത്തും സൗകര്യം
12 വിദ്യാഭ്യാസ ഉപജില്ലകളിൽ
10 ഉപജില്ലകളിൽ
...............
രണ്ട് ഉപജില്ലകളിലും മൂന്ന് വിദ്യാഭ്യാസ ജില്ലകളിലുമായി 34 കുട്ടികൾക്ക് മാത്രമാണ് സൗകര്യമില്ലാതിരുന്നതെന്നും രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ പ്രശ്നം പരിഹരിച്ചു. കേരളത്തിൽ കണ്ണൂർ ജില്ല കഴിഞ്ഞാൽ തൃശൂർ ജില്ലയാണ് ഈ നേട്ടം കൈവരിച്ചത്.
മുഹമ്മദ് സിദ്ദിഖ്
ജില്ലാ കോർഡിനേറ്റർ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം