തൃശൂർ: ഒരു പ്രവാസി പോലും നാട്ടിലേക്ക് വരുന്നതിന് യാതൊരു താത്പര്യവുമില്ലാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എം.എൽ.എ. സർക്കാരിനെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി, സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.എം. അമീർ, ട്രഷറർ എം.പി. കുഞ്ഞിക്കോയതങ്ങൾ, സെക്രട്ടറിമാരായ എം.എ. റഷീദ്, പി.കെ. ഷാഹുൽ ഹമീദ്, ഉസ്മാൻ കല്ലാട്ടയിൽ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റംഷാദ് പള്ളം എന്നിവർ പ്രസംഗിച്ചു.