ചാവക്കാട്: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം പ്രസിഡന്റ് ഹിഷാം കപ്പലിനെതിരെയുള്ള സി.പി.എം അക്രമണത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ ഒരുക്കുന്ന പ്രവർത്തനങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഹിഷാമിനെ അക്രമത്തിലൂടെ എതിർക്കുന്ന സി.പി.എം നയം പൊതുജനം തിരിച്ചറിയുന്നുണ്ടെന്നും നാട് മുഴുവൻ ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ യുവാക്കളെ അക്രമിക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം സി.പി.എം അവസാനിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് അഭിപ്രായപ്പെട്ടു. ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എം. നൗഫൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.പി. മുനാഷ്, ജനറൽ സെക്രട്ടറിമാരായ നിസാമുദ്ദീൻ, കെ.ബി. സുബീഷ്, പി.കെ. ഷനാജ്, റിഷി ലാസർ എന്നിവർ സംസാരിച്ചു.