തൃശൂർ: ഇന്നലെ ട്രെയിനിൽ എത്തിയത് 56 പേർ. മുംബയ് - തിരുവനന്തപുരം ലോക് മാന്യ തിലകിൽ 30 പേരും മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റിൽ 26 പേരുമാണ് എത്തിയത്. മുംബയ് ട്രെയിനിൽ തൃശൂർ ജില്ലയിലെ 23 പേരും പാലക്കാട് ജില്ലയിലെ നാലു പേരും ഇതര ജില്ലകളിലുള്ള മൂന്നു പേരും എത്തി. ഇവരിൽ 25 പേരെ ഹോം ക്വാറന്റൈനിലും രണ്ടു പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലുമാക്കി.

മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റിൽ ജില്ലയിലെ 17 പേരും പാലക്കാട് ജില്ലയിലെ 4 പേരും മലപ്പുറത്തേക്കുള്ള ഒരാളും തമിഴ്‌നാട്ടിൽ പോകാനുള്ള നാലു പേരുമുണ്ടായിരുന്നു. ഇതിൽ 19 പേരെ ഹോം ക്വാറന്റൈനിലും രണ്ട് പേരെ കൊവിഡ് കെയർ സെന്ററിലുമാക്കി. മറ്റു ജില്ലകളിലുള്ളവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസിൽ അതത് ജില്ലകളിലേക്കയച്ചു.