പാവറട്ടി : കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി സമഗ്ര ശിക്ഷ കേരള മുല്ലശ്ശേരി ബി.ആർ.സി രണ്ട് പൊതു പഠനകേന്ദ്രങ്ങൾക്ക് ടെലിവിഷൻ സെറ്റ് വിതരണം ചെയ്തു. വെങ്കിടങ്ങ് പഞ്ചായത്തിലെ രണ്ടാം വാർഡിലെ നമ്പർ 97-ാം അംഗൻവാടിയിലേക്കും എളവള്ളി പഞ്ചായത്തിലെ നാഷണൽ പബ്ലിക് ലൈബ്രറിയിലേക്കുമാണ് ടി.വി നൽകിയത്. മുല്ലശ്ശേരി ബി.ആർ.സിയിൽ നടന്ന ചങ്ങിൽ വെങ്കിടങ്ങ്, എളവള്ളി പഞ്ചായത്ത് പ്രസിഡന്റുമാരായ പത്മിനി ടീച്ചറും യു.കെ. ലതികയും ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ വി.ഡി. വിജിയിൽ നിന്നും ഏറ്റുവാങ്ങി. വെങ്കിടങ്ങ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭന മുരളി, വാർഡ് മെമ്പർ അഷറഫ് തങ്കൾ, എളവള്ളി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സദാനന്ദൻ, വാർഡ് മെമ്പർ ഓമന ടീച്ചർ എന്നിവർ പങ്കെടുത്തു.