തൃശൂർ: തെങ്ങിനൊപ്പം മറ്റു വിളകളുടെയും ശാസ്ത്രീയ കൃഷി രീതിയും ഉത്പാദന വർദ്ധനയും വിഷയമാക്കി ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് ഇന്ന് വൈകിട്ട് 3 മുതൽ 4.30 വരെ നടക്കും. ലൈവ് പരിപാടിയിൽ കാസർകോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും ഹരിതകേരളം മിഷനിൽ നിന്നുമുള്ള വിദഗ്ദ്ധർ പങ്കെടുക്കും. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയും സംശയനിവാരണവും തത്സമയം ലൈവിലൂടെ നൽകും. facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാം.