ചാവക്കാട്: ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഇന്നലെയെത്തിയത് 27 രോഗികള്‍. ഒ.പി വിഭാഗത്തില്‍ 12 രോഗികളും, അത്യാഹിത വിഭാഗത്തില്‍ 15 പേരുമാണ് ചികിത്സ തേടിയെത്തിയത്. സാധാരണ മഴക്കാലത്ത് പ്രതിദിനം 800 രോഗികള്‍ ഒപി.യില്‍ മാത്രം ചികിത്സ തേടിയെത്താറുണ്ട്.
40 ജീവനക്കാരുടെ
പരിശോധനാ ഫലം വന്നില്ല
അതിനിടെ താലൂക്ക് ആശുപത്രി ജീവനക്കാരില്‍ 40-ല്‍ പരം ജീവനക്കാരുടെ പരിശോധനാഫലം ഇനിയും വന്നില്ല. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുറച്ച് ആശുപത്രി ജീവനക്കാരില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് അഞ്ചു പേര്‍ക്ക് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രണ്ടു ദിവസങ്ങളിലായി ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരുടെയും സ്രവ പരിശോധന നടത്തിയിരുന്നു. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് വീണ്ടും നാലു ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ഡി.എം.ഒ നിയോഗിച്ച വിദഗ്ദ്ധസംഘം ആശുപത്രി അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ആശുപത്രി അധികൃതരില്‍ നിന്ന് വിവരം ആരാഞ്ഞത്. വിദഗ്ദ്ധ സംഘം തയ്യാറാക്കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചായിരിക്കും തുടര്‍ന്നുള്ള ആശുപത്രിയിലെ പ്രവര്‍ത്തനങ്ങളെന്ന് ചാവക്കാട് നഗരസഭാ ചെയര്മാന് എന്‍.കെ അക്ബര്‍ അറിയിച്ചു.
ദന്ത ഡോക്ടർക്കും സ്വകാര്യ ആശുപത്രിയിലെ
ഡോക്ടർക്കും പരിശോധനാ ഫലം നെഗറ്റീവ്
വാടാനപ്പള്ളി: വാടാനപ്പിള്ളിയിൽ കൊവിഡ് ബാധിച്ച ദന്ത ഡോക്ടർക്കൊപ്പം സമ്പർക്കമുണ്ടായിരുന്ന ഒപ്പം ജോലി ചെയ്തിരുന്ന ദന്തഡോക്ടറുടെ പരിശോധനാ ഫലം നെഗറ്റീവായി. ഗണേശമംഗലത്തെ ക്ളിനിക്കിലെ രണ്ടാമത്തെ ഡോക്ടർക്കാണ് കൊവിഡ് ഇല്ലെന്ന് പരിശോധനയിൽ തെളിഞ്ഞത്. തിങ്കളാഴ്ചയാണ് പരിശോധനാ ഫലം വന്നത്. ഇതോടൊപ്പം ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ പരിശോധനാ ഫലവും വന്നു. ഈ ഡോക്ടർക്കും നെഗറ്റീവ് തന്നെ. ഇക്കഴിഞ്ഞ ഒമ്പതിനാണ് ക്ളിനിക്കിലെ കോഴിക്കോട് സ്വദേശിയായ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന രണ്ടാമത്തെ ഡോക്ടറുടെ സ്രവം പരിശോധനയ്ക്കയച്ചത്. ഏങ്ങണ്ടിയൂരിൽ കൊവിഡ് ബാധlച്ച് മരിച്ച കുമാരനുമായി സമ്പർക്കം പുലർത്തിയെന്നു പറഞ്ഞാണ് ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെയും സ്രവം പരിശോധനയ്ക്കെടുത്തത്. രണ്ട് ഡോക്ടർക്കും നെഗറ്റീവായത് ആശ്വാസം പകരുന്നതാണ്.