തൃശൂർ: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ടെയ്‌മെന്റ് സോണുകളുടെ എണ്ണം ചുരുക്കി. കൊവിഡ് രോഗികളുടെ എണ്ണം കൂടുകയും സമ്പർക്ക സാദ്ധ്യത വർദ്ധിക്കുകയും ചെയ്തതോടെയാണ് കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നത്. അടാട്ട് പഞ്ചായത്ത്, തൃക്കൂർ പഞ്ചായത്തിലെ 1, 4, 6, 11, 12, 13, 14 വാർഡുകൾ (ബാക്കിവാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളായി തുടരും), വടക്കെക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളാണ് കളക്ടർ പിൻവലിച്ചത്.
രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം പിൻവലിക്കാൻ തീരുമാനിച്ചത്. അതേസമയം ഇരിങ്ങാലക്കുട നഗരസഭാ പരിധിയിലെ ഒന്ന് മുതൽ പത്ത് വരയെും 32 മുതൽ 41 വരെയുമുള്ള വാർഡുകൾ, ചാവക്കാട് നഗരസഭയിലെ മണത്തല, ഗുരുവായൂർ വില്ലേജുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ, തൃശൂർ കോർപറേഷനിലെ 24 മുതൽ 34 വരെയുള്ള വാർഡുകൾ, 41-ാം ഡിവിഷൻ, എങ്ങണ്ടിയൂർ പഞ്ചായത്ത്, അളഗപ്പനഗർ പഞ്ചായത്തിലെ 3, 4 വാർഡുകൾ, വെള്ളാങ്ങല്ലൂരിലെ 14, 15, തോളൂരിലെ 12 വാർഡുകൾ എന്നിവിടങ്ങൾ കണ്ടെയ്‌മെന്റ് സോണുകളായി തുടരും.
കണ്ടെയ്‌മെന്റ് സോണുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ മൂന്നു പേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നതും പൊതു സ്ഥലങ്ങളിൽ ഒരു മീറ്റർ അകലം പാലിക്കണം തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും കളക്ടർ സിറ്റി, റൂറൽ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി.