pantham-koluthi-samaram
കോൺഗ്രസ് ചെന്ത്രാപ്പിന്നി വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ പന്തം കൊളുത്തി സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പന്തം കൊളുത്തി സമരം നടത്തി. കെ.എസ്.ഇ.ബി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് അടിയന്തരമായി പിൻവലിക്കുക, വാർഷിക ഡെപോസിറ്റിന്റെ പേരിൽ വൻതുക ജനങ്ങളിൽ അടിച്ചേൽപ്പിച്ച നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.യു. ഉമറുൽ ഫാറൂക്ക് അദ്ധ്യക്ഷനായി. പി.ഡി. സജീവ്, പി.എം. നസീർ, മുഹമ്മദ് സഗീർ എന്നിവർ പങ്കെടുത്തു.